city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍; പീഡിപ്പിച്ചത് മാതാവിന്റെ അറിവോടെയെന്ന് സൂചന, ഭീഷണിപ്പെടുത്തിയാണ് മകളെ പീഡിപ്പിച്ചതെന്ന് മാതാവ്

കുമ്പള: (www.kasargodvartha.com 04.04.2018) രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോഡ്രൈവറെ റിമാന്‍ഡ് ചെയ്തു. കുമ്പളയ്ക്ക് സമീപത്ത് താമസിക്കുന്ന യുവാവിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. രണ്ടാം ഭാര്യയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെയാണ് പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.

പീഡനത്തിനിരയായ പെണ്‍കുട്ടി നേരിട്ട് സ്റ്റേഷനില്‍ ഹാജരായി പോലീസില്‍ വിവരം പറയുകയും പരാതി നല്‍കുകയുമായിരുന്നു. കുമ്പള പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

അതേസമയം മാതാവിന്റെ ഒത്താശയോടെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തിയാണ്  പ്രതി മകളെ പീഡിപ്പിച്ചതെന്നാണ് മാതാവ് പറയുന്നത്. പെണ്‍കുട്ടിക്ക് ജ്യൂസിലും ഭക്ഷണത്തിലും മയക്കുമരുന്ന് നല്‍കിയും പീഡനം നടന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍; പീഡിപ്പിച്ചത് മാതാവിന്റെ അറിവോടെയെന്ന് സൂചന, ഭീഷണിപ്പെടുത്തിയാണ് മകളെ പീഡിപ്പിച്ചതെന്ന് മാതാവ്

Related News:
രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; അറസ്റ്റിലായത് എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Remand, court, Crime, Police, Investigation, Molestation, Molestation case accused remanded
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia