കോളജില്‍ നിന്ന് തുടങ്ങിയ അടുപ്പം കോളജ് കഴിഞ്ഞും തുടര്‍ന്നു; പരിചയം ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും വളര്‍ന്നതോടെ വിവാഹവാഗ്ദാനം നല്‍കി പീഡനം, സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍
May 1, 2019, 10:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.05.2019) സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍. ഇരിട്ടി സ്വദേശി മനോജ് മാത്യു(27) വാണ് പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയിരിക്കുന്നത്. തലശ്ശേരി സ്വദേശിനിയായ 24കാരിയുടെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് മനോജ് മാത്യുവിനെതിരെ കേസെടുത്തത്. അംഗപരിമിതര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന മനശാസ്ത്ര വിദഗ്ദ്ധനാണ് മനോജ് മാത്യു.
കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു മനോജും യുവതിയും. അവിടെ നിന്നുള്ള പരിചയം പിന്നീട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുടെയും വളര്‍ന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി മനോജ് കോയമ്പത്തൂര്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവതിയെ പീഡനത്തിനിരയാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ മാവുങ്കാല്‍ മേലടുക്കത്തെ സുനില്‍ കുമാറിന്റെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്നതിനിടയില്‍ വീണ്ടും തന്നെ പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. സുനില്‍ കുമാര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി വാടകക്ക് നല്‍കുന്ന ക്വാട്ടേഴ്‌സ് ഡോക്ടര്‍ എന്നു പറഞ്ഞാണ് മനോജ് വാടകക്ക് എടുത്തത്. ഈ വീട്ടിലെത്തിച്ചും പീഡനം തുടര്‍ന്നു. പിന്നാലെ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്.
പ്രതിയെ കണ്ടെത്താന്‍ പോലീസ് മാവുങ്കാലിലെ വാടക ക്വാട്ടേഴ്‌സിലും സ്വദേശമായ ഇരിട്ടിയിലും പോലീസ് തിരച്ചില്‍ നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Molestation, Molestation case; accused out of police net
< !- START disable copy paste -->