പോക്‌സോ കേസില്‍ പ്രതിയായ സമ്പന്ന യുവതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
Sep 8, 2018, 18:21 IST
കാസര്‍കോട്: (www.kasargodvartha.com 08.09.2018) മലയോരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സമ്പന്ന യുവതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അതേസമയം പ്രതിയെ അറസ്റ്റു ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമായി. ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ഡിവൈഎഫ്‌ഐ ബദിയടുക്ക മേഖല കമ്മിറ്റി പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ബാലവേലയ്ക്ക് നിര്‍ത്തുകയും ചെയ്ത സംഭവത്തിലാണ് ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് പോസ്‌ക്കോ ആക്ട് പ്രകാരം ദമ്പതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസെടുത്ത് ഒരു മാസത്തോളമായിട്ടും നാട്ടിലും, ബംഗളൂരുവിലും കറങ്ങുന്ന മുഖ്യ പ്രതി സുഹറാബി (35)യെ പിടികൂടാന്‍ പോലീസ് അലംഭാവം കാട്ടുകയാണെന്നാണ് പരാതി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും, ലുക്കൗട്ട് നോട്ടീസും, വിദേശത്തേക്ക് കടക്കുന്നതിനെ എയര്‍പോര്‍ട്ട് വഴി തടയുന്നതടക്കമുള്ള ഒരു പ്രവൃത്തിയും പോലീസ് ഇതുവരെ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. പ്രതിയായ ഭര്‍ത്താവ് അബൂബക്കര്‍ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിക്കുന്നതിനും പോലീസിന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല.
പരാതി ശക്തമായപ്പോള്‍ സുഹറാബിയുടെ ഏതാനും ബന്ധുവീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇത് പേരിന് മാത്രമാണെന്നാണ് ആക്ഷേപം. ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് തുടക്കം മുതല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്.
യുവതിക്ക് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിയെ പിടികൂടി കൂടുതല്‍ ചോദ്യം ചെയ്ത് ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റാന്‍ തയ്യാറാവാത്ത പോലീസ് ഇനിയും ഈ രീതിയിലാണ് മുമ്പോട്ട് പോകുന്നതെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ നേരിടേണ്ടിവരുമെന്ന് ഡി വൈ എഫ് ഐ മേഖല സെക്രട്ടറി രഞ്ജിത്ത്, പ്രസിഡണ്ട് ശ്രീകാന്ത്, താജുദ്ദീന്‍, രാഗേഷ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
Related News:
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സമ്പന്ന യുവതി നാട്ടില്‍ വിലസുന്നതായി ആക്ഷേപം; പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പോലീസ് പിടികൂടാന്‍ തയ്യാറായില്ല, രഹസ്യാന്വേഷണവിഭാഗം നടപടിക്ക് ശുപാര്‍ശ നല്‍കി
വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് സ്വവര്‍ഗരതിക്കിരയാക്കിയ സമ്പന്ന യുവതിയുടെ വീട്ടില്‍ പര്‍ദ ധരിച്ച യുവാവ് നിത്യസന്ദര്‍ശകനാണെന്ന് നാട്ടുകാര്‍; കേസ് ഒതുക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Badiyadukka, DYFI, Molestation, case, Accuse, Crime, Molestation case accused given bail application in high court
< !- START disable copy paste -->