വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി
Nov 19, 2019, 16:08 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2019) വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. കണ്ണൂര്‍ കക്കയംചാലിലെ പി സുരേഷ് ബാബുവിനെ (35)യാണ് കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രാജപുരം സ്‌റ്റേഷന്‍ പരിധിയിലെ 14കാരിയായ ദളിത് പെണ്‍കുട്ടിയെയാണ് സുരേഷ് ബാബു പീഡിപ്പിച്ചത്.
കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക്കാണ് കേസില്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 2017 നവംബര്‍ 15നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ രാജപുരം പോലീസ് മിസ്സിംഗിനാണ് ആദ്യം കേസെടുത്തത്. ദളിത് പെണ്‍കുട്ടിയായതിനാല്‍ കേസ് കാസര്‍കോട് എസ് എം എസിന് കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി പല സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായി തെളിഞ്ഞത്. ഇതോടെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, court, Top-Headlines, Molestation, Crime, Molestation case accused found guilty
< !- START disable copy paste -->