കുട്ടികളെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു; പരിക്കേറ്റ യുവാവ് ആശുപത്രിയില്‍, പ്രതി പീഡനത്തിനിരയാക്കിയത് നാലോളം കുട്ടികളെ
Jun 6, 2018, 10:51 IST
കുമ്പള: (www.kasargodvartha.com 06.06.2018) കുട്ടികളെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.പി സ്വദേശിയായ മദനനെ (26)യാണ് ഉപ്പള ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.
ബേല്‍പൂരി കച്ചവടക്കാരനായ മദന്‍ ഉപ്പളയിലെ സമീപപ്രദേശത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ഇവിടെ വെച്ചാണ് പെണ്‍കുട്ടിയെ പീഡിനത്തിനിരയാക്കിയത്. കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും വന്ന് ചോദ്യം ചെയ്യുകയും യുവാവിനെ കൈകാര്യം ചെയ്യുകയുമായിരുന്നു. വിവരമറിഞ്ഞ് ഡിവൈഎസ്പി എം.വി സുകുമാരന്‍, കുമ്പള സിഐ പ്രേംസദന്‍, മഞ്ചേശ്വരം എസ്‌ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതി ഇത്തരത്തില്‍ നാലോളം കുട്ടികളെ പീഡിപ്പിച്ചതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accuse, Assault, Attack, kasaragod, Kerala, Molestation, Natives, news, Police, Top-Headlines, Youth, Crime, Molestation case accused attacked by Natives; hospitalized
< !- START disable copy paste -->