city-gold-ad-for-blogger

പ്രമാദമായ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനം: പ്രതി ഡോ. മുഹമ്മദ് അഷ്‌ക്കറിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി, ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും

കാസര്‍കോട്: (www.kasargodvartha.com 29.08.2018) കാഞ്ഞങ്ങാട്ടെ പ്രമാദമായ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസിലെ പ്രതി കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ ഡോ. മുഹമ്മദ് അഷ്‌കറി (28)നെ കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനിയായിരുന്ന 17 കാരിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി അഷ്‌ക്കറിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2012 ലാണ് ട്യൂഷന്‍ സെന്ററിലെത്തിയ പെണ്‍കുട്ടിയെ പ്രതി അഷ്‌ക്കര്‍ മോഹനവാഗ്ദാനം നല്‍കി ട്യൂഷന്‍ സെന്ററിനകത്ത് വെച്ച് പീഡിപ്പിച്ചത്. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി ഉയരുകയും അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും നാല് കേസുകള്‍ അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ച് പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും മൊഴി മാറ്റിപ്പിച്ച് കേസുകളെല്ലാം റദ്ദാക്കുകയുമായിരുന്നു.

ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നതോടെ പെണ്‍കുട്ടിയെ പോലീസ് സി ആര്‍ പി സി 164 പ്രകാരം കോടതിയില്‍ ഹാജരാക്കി മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തി. 25.02.2013 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ അഷ്‌ക്കറിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന ഒരു പെണ്‍കുട്ടിക്കെതിരെ അമ്പലത്തറ ടൗണില്‍ പോസ്റ്റര്‍ പതിച്ച് അധിക്ഷേപിച്ചതിന് മറ്റൊരു കേസും അഷ്‌ക്കറിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രമാദമായ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനം: പ്രതി ഡോ. മുഹമ്മദ് അഷ്‌ക്കറിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി, ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും

കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് നിരവധി വിദ്യാര്‍ത്ഥിനികളെ അഷ്‌ക്കര്‍ പീഡിപ്പിച്ചിരുന്നതായി പരാതിയുയര്‍ന്നത്. കാഞ്ഞങ്ങാട്ടെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ അസംബ്ലിക്കിടെ തലകറങ്ങി വീഴുകയും സ്വകാര്യാശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും അന്നത്തെ സി ഐ ആയിരുന്ന കെ വി വേണുഗോപാല്‍ അഷ്‌ക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി അഷ്‌ക്കര്‍ സമ്മതിച്ചത്.

പെണ്‍കുട്ടികളോ രക്ഷിതാക്കളോ പരാതി നല്‍കാത്തതിനാല്‍ പോലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിയാരം മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിയായിരുന്ന അഷ്‌ക്കര്‍ വാക്ക് ചാതുരി കൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടുമാണ് പല പെണ്‍കുട്ടികളെയും വശത്താക്കി ലൈംഗിക പീഡനത്തിനിരയാക്കി വന്നത്. കോട്ടച്ചേരിയിലും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തുമാണ് അഷ്‌ക്കര്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവന്നത്. ബാങ്ക് ഉന്നത ഉദ്യോഗസ്ഥന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും മക്കളടക്കമുള്ളവര്‍ അഷ്‌ക്കറിന്റെ വലയില്‍ കുടുങ്ങിയിരുന്നു.

കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ വ്യാഴാഴ്ച പ്രതിക്കുള്ള ശിക്ഷ വിധിക്കും. ഹൊസ്ദുര്‍ഗ് സി ഐ കള്ളക്കേസ് ചമച്ചതാണെന്ന് ആരോപിച്ച് അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി രഘുരാമന് കൈമാറുകയായിരുന്നു. അദ്ദേഹമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Related News:
പീഡനക്കേസില്‍ പ്രതിയായ ട്യൂഷന്‍ സെന്റര്‍ ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

ട്യൂഷന്‍ സെന്ററിലെ പീഡനം: 300 വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്യും

ട്യൂഷന്‍ സെന്ററിലെ പീഡനം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Molestation, court, Top-Headlines, Crime, Molestation case; Accused Ashkar found guilty
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia