പോലീസുകാരനെ തലക്കടിച്ച് പരിക്കേല്‍പിച്ച ശേഷം രക്ഷപ്പെട്ട ബലാത്സംഗക്കേസിലെ പ്രതി ഒളിവില്‍ കഴിയുന്നതിനിടെ പിടിയില്‍
May 2, 2018, 19:35 IST
ഉദുമ: (www.kasargodvartha.com 02.05.2018) ബേക്കല്‍ എസ് ഐ ഉമേഷിനെയും സംഘത്തെയും അക്രമിച്ച് രക്ഷപ്പെട്ട ബലാത്സംഗം, മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ ബേക്കല്‍ എ എസ് പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മാങ്ങാട് കൂളിക്കുന്നിലെ കുഞ്ഞാലിയുടെ മകന്‍ മുഹമ്മദ് ദില്‍ഷാദി (34)നെയാണ് കുണിയയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ ഒളിവില്‍ കഴിയവെ അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളില്‍ പ്രതിയായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുഹമ്മദ് ദില്‍ഷാദ് ഏപ്രില്‍ രണ്ടിന് വീട്ടിലെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാത്രി എട്ടരയോടെ ബേക്കല്‍ എസ്‌ഐ കെ വി ഉമേശനും സംഘവും ഇയാളുടെ വീട് വളഞ്ഞപ്പോള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ദില്‍ഷാദ് പോലീസുകാരെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പോലീസ് ഡ്രൈവര്‍ സുരേഷിനെ ഇയാള്‍ തലക്ക് കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് രക്ഷപ്പെട്ടത്. ഇതിനു ശേഷം ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് ചൊവ്വാഴ്ച ഇയാള്‍ കുണിയയിലെ ക്വാര്‍ട്ടേഴ്‌സിലുണ്ടെന്ന് ബേക്കല്‍ പോലീസ് പിആര്‍ഒ എഎസ്‌ഐ മനോജിന് രഹസ്യവിവരം ലഭിച്ചത്.
എഎസ്പിക്ക് പുറമെ എസ്‌ഐമാരായ ഉമേശന്‍, മധുസൂദനന്‍, എഎസ്‌ഐ മനോജ്, സ്‌പെഷല്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രകാശന്‍, ഇല്‍സാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്‍ഷാദിനെ അറസ്റ്റ് ചെയ്തത്. 2009 ല്‍ മാങ്ങാട്ട് ഒരു യുവതിയെ ബലാത്സംഗം ചെയ്ത കേസിലും 2010 ല്‍ നടത്തിയ രണ്ട് കവര്‍ച്ചാ കേസുകളിലും പ്രതിയാണ് ദില്‍ഷാദ്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Top-Headlines, Crime, Attack, arrest, Molestation case accused arrested
< !- START disable copy paste -->