വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച നൃത്താധ്യാപകന്‍ കീഴടങ്ങി
Feb 2, 2019, 20:09 IST
നീലേശ്വരം: (www.kasargodvartha.com 02.02.2019) നൃത്തവിദ്യാലയത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ നീലേശ്വരത്തെ നൃത്ത അധ്യാപകന്‍ രാജു മാസ്റ്റര്‍ പോലീസില്‍ കീഴടങ്ങി. നീലേശ്വരം സിഐ പി നാരായണന്‍ മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ രാജുമാസ്റ്റര്‍ക്കെതിരെ നീലേശ്വരം പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്.
ഇതിനു ശേഷം ഇദ്ദേഹം ഒളിവില്‍ കഴിയുകയായിരുന്നു. രാജു മാസ്റ്ററെ അറസ്റ്റ് ചെയ്യാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് പ്രതി കീഴടങ്ങിയത്. കൂടുതല്‍ ചോദ്യം ചെയ്ത് വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം രാജു മാസ്റ്ററെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ഡിസംബറില്‍ മെയിന്‍ബസാറിലെ നൃത്തവിദ്യാലയത്തില്‍ വെച്ച് നൃത്തം പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന പരാതിയിലാണ് രാജു മാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. പരാതിക്കാരനായ വിദ്യാര്‍ത്ഥി പ്രകൃതിവിരുദ്ധ പീഡനതത്തിന് ഇരയായതിനു ശേഷം ശാരീരിക അസ്വസ്ഥതകളും മാനസിക അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതായി അറിഞ്ഞയുടന്‍ പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള വീടും പൂട്ടി രാജുമാസ്റ്ററും കുടുംബവും മുങ്ങുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Teacher, Molestation, case, accused, Student, Crime, Top-Headlines, Molestation case accused arrested
< !- START disable copy paste -->