14 കാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
Aug 26, 2019, 15:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.08.2019) 14 കാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. മലപ്പുറം കാടാമ്പുഴ കാനം പള്ളിയിലെ കെ ഉണ്ണികൃഷ്ണനെ (38)യാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനക്കേസില്‍ ഉണ്ണികൃഷ്ണനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയെ പ്രഖ്യാപിച്ചിരുന്നു.
കോളിച്ചാല്‍ ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പിടികിട്ടാപ്പുള്ളിയാണെന്നു വ്യക്തമായത്. മലപ്പുറത്തു നിന്നു മുങ്ങിയ പ്രതി കര്‍ണാടകയിലെ മടിക്കേരി, നാപൊക്ളുവിലെത്തി പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു. അവിടെവെച്ച് സ്വന്തം സിം ഒഴിവാക്കി മറ്റൊരാളുടെ പേരില്‍ പുതിയ സിം എടുക്കുകയും ചെയ്തു. വര്‍ഷങ്ങളോളം അവിടെ ഒളിവില്‍ കഴിഞ്ഞ പ്രതി രണ്ടു മാസം മുമ്പാണ് കോളിച്ചാലില്‍ എത്തിയത്. ഇവിടെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് കോണ്‍ക്രീറ്റ് പണിയെടുത്തു വരികയായിരുന്നു.
രാജപുരം എസ് ഐ കെ കൃഷ്ണന്‍, എ എസ് ഐ രാമചന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, accused, arrest, Police, Rajapuram, Crime, Molestation, Molestation case accused arrested
< !- START disable copy paste -->