എട്ടുവയസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
Sep 23, 2018, 10:37 IST
ചാവക്കാട്: (www.kasargodvartha.com 23.09.2018) എട്ടു വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദിനെ (20)യാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 2017 ഡിസംബറിലാണ് പല ദിവസങ്ങളിലായി ഇയാള്‍ പ്രതിയെ പീഡിപ്പിച്ചത്.
ഇതിനു ശേഷം ഒളിവില്‍ പോയ ആനപാപ്പാനായ പ്രതിയെ പാലക്കാട് ശ്രീകൃഷ്ണപുരത്തുനിന്നാണ് പോലീസ് പിടികൂടിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ഒമ്പത് മാസമായി ഒളിവിലായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് സംശയം തോന്നിയ സ്‌കൂള്‍ അധ്യാപിക വിവരം ചോദിച്ചറിഞ്ഞതില്‍ നിന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എസ്.ഐ മാധവന്‍, എ.എസ്.ഐ. അനില്‍ മാത്യു, സി.പി.ഒ.മാരായ റഷീദ്, സനല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Crime, arrest, Police, Molestation, Molestation case accused arrested
< !- START disable copy paste -->