വിവാഹവാഗ്ദാനം നല്‍കി പീഡനം, പിന്നാലെ ഗള്‍ഫിലേക്ക് മുങ്ങി; 21 കാരിയുടെ പരാതിയിലെടുത്ത കേസില്‍ പ്രതി നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയില്‍
Jan 31, 2020, 11:53 IST
മലപ്പുറം: (www.kasargodvartha.com 31.01.2020) വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന 21 പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റു ചെയ്തു. താഴെക്കോട് പൊന്നേത്ത് നൗഫലിനെ (31) യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. 2016- 17 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പോലീസ് കേസെടുത്തതോടെ നൗഫല്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്നതിനിടെയാണ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.
Keywords: Malappuram, news, Top-Headlines, accused, Crime, Kerala, Molestation case accused arrested in Airport
പോലീസ് കേസെടുത്തതോടെ നൗഫല്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്നതിനിടെയാണ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.
< !- START disable copy paste -->