പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍
May 9, 2019, 08:32 IST
തിരുവനന്തപുരം: (www.kasargodvartha.com 09.05.2019) കഴക്കൂട്ടത്ത് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് കല്ലേച്ചിറ സ്വദേശി ആഷിഖിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പനി ബാധിച്ചതിനെ കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായിരുന്നു പെണ്‍കുട്ടിയെ. ഈ സമയം ആശുപത്രിയിലെത്തിയ ആഷിഖ് പേ വാര്‍ഡിലെ റൂമില്‍ ഒറ്റക്കിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. മരുന്ന് വാങ്ങാനായി പോയ അമ്മ തിരികെയെത്തിയപ്പോള്‍ കുട്ടി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഇതോടെ പരാതി പോലീസിലെത്തുകയും ആശുപത്രിയിലെ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.
കഴക്കൂട്ടത്തെ ഭാര്യവീട്ടിലെത്തിയ സമയത്തായിരുന്നു ആഷിഖ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kasaragod, Top-Headlines, Thiruvananthapuram, Crime, arrest, Police, Molestation attempt; Youth arrested
< !- START disable copy paste -->