city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11 കാരിക്കു നേരെയുണ്ടായ പീഡനശ്രമം; കാസര്‍കോട് സ്വദേശിക്കു പിന്നാലെ പ്രതിക്ക് സഹായം നല്‍കിയയാളും അറസ്റ്റില്‍

തിരുവനന്തപുരം: (www.kasargodvartha.com 10.05.2019) കഴക്കൂട്ടത്ത് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പാര്‍വതി നഗറിലെ ഗോകുലിനെ (22) യാണ് പോലീസ് അറസ്റ്റു ചെയ്തത്. പീഡന കേസിലെ പ്രതി കാസര്‍കോട് കല്ലേച്ചിറ സ്വദേശി ആഷിഖിനെ (22) നേരത്തെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്്തിരുന്നു.

ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനി ബാധിച്ചതിനെ കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായിരുന്നു പെണ്‍കുട്ടിയെ. ഈ സമയം ആശുപത്രിയിലെത്തിയ ആഷിഖ് പേ വാര്‍ഡിലെ റൂമില്‍ ഒറ്റക്കിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. മരുന്ന് വാങ്ങാനായി പോയ അമ്മ തിരികെയെത്തിയപ്പോള്‍ കുട്ടി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഇതോടെ പരാതി പോലീസിലെത്തുകയും ആശുപത്രിയിലെ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.

ഇതിനിടെയാണ് ആഷിഖിന് ഒളിവില്‍ പോകാന്‍ ഗോകുല്‍ സഹായം നല്‍കിയതായി പോലീസ് കണ്ടെത്തിയത്. ഇതോടെ ഗോകുലിനെയും അറസ്റ്റു ചെയ്യുകയായിരുന്നു.

പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11 കാരിക്കു നേരെയുണ്ടായ പീഡനശ്രമം; കാസര്‍കോട് സ്വദേശിക്കു പിന്നാലെ പ്രതിക്ക് സഹായം നല്‍കിയയാളും അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, Kasaragod, Kerala, news, Top-Headlines, Molestation, Crime, accused, Molestation attempt against girl; one more accused arrested
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia