പീഡനവും പിന്നാലെ ആത്മഹത്യാശ്രമവും; ഭര്‍തൃമതിയുടെ പരാതിയില്‍ സി ഐ ടി യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍, പ്രതിയെ മോചിപ്പിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു
Feb 27, 2019, 19:51 IST
ബേഡകം: (www.kasargodvartha.com 27.02.2019) പീഡനവും പിന്നാലെ ആത്മഹത്യാശ്രമവും നടന്ന സംഭവത്തില്‍ ഭര്‍തൃമതിയുടെ പരാതിയില്‍ സി ഐ ടി യു പ്രവര്‍ത്തകനും ചുമട്ടുതൊഴിലാളിയുമായ 52 കാരനെ ബേഡകം പോലീസ് അറസ്റ്റു ചെയ്തു. കുറ്റിക്കോല്‍ തെല്ലിത്താവ് കാഞ്ഞനടുക്കത്തെ ഗോപാലനെ (52)യാണ് ബേഡകം പോലീസ് അറസ്റ്റു ചെയ്തത്. പീഡനത്തിനിരയായ യുവതി പട്ടിക വിഭാഗക്കാരിയായതിനാല്‍ കേസ് കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറി.
ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭര്‍തൃമതിയായ 31കാരിയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് പുതുവര്‍ഷ ദിനത്തില്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ മനംനൊന്ത യുവതി പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. പ്രതിയുടെ സമ്മര്‍ദവും മാനഹാനിയും കാരണം പരാതി നല്‍കാനോ മറ്റോ യുവതി തയ്യാറായിരുന്നില്ല. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെയാണ് യുവതി ബേഡകം പോലീസ് സ്‌റ്റേഷനിലെത്തി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.
ഭര്‍തൃമതിയായ തന്നെ ഗോപലന്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് കാഞ്ഞനടുക്കത്തെത്തി ഗോപാലനെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് ഭരണകക്ഷി നേതാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി വ്യാജമാണെന്നും കസ്റ്റഡിയിലെടുത്ത ഗോപാലനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ തടസം സൃഷ്ടിക്കരുതെന്നും സുപ്രീം കോടതി വിധിയിലെ കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തതോടെയാണ് നേതാവും സംഘവും തിരിച്ചുപോയത്.
പരാതിക്കാരിയായ യുവതിയെ പിന്നീട് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ ബലാത്സംഗത്തിനും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിനും കൈയ്യേറ്റത്തിനും ഭീഷണിക്കുമാണ് ബേഡകം പോലീസ് കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CITU, arrest, Police, case, Molestation, Crime, Molestation against Woman; ICITU worker arrested
< !- START disable copy paste -->