കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിക്ക് പീഡനം; ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ കേസ്
Aug 22, 2019, 17:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2019) കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബങ്കളം ഫാസിയ മന്‍സിലില്‍ അബ്ദുര്‍ റഹ് മാന്റെ മകള്‍ പി ഹസീനയുടെ പരാതിയില്‍ കൊവ്വല്‍പ്പള്ളിയിലെ അബ്ദുര്‍ റഷീദ് എന്‍ പി, ഉമ്മ കുഞ്ഞാമി, ബന്ധു സുബൈദ എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2006 സെപ്തംബര്‍ 18 നാണ് അബ്ദുര്‍ റഷീദും ഹസീനയും മതാചാരപ്രകാരം വിവാഹിതരായത്. വിവാഹ സമയത്ത് 50 പവന്‍ സ്വര്‍ണാഭരണമായി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞയുടനെ ഹസീന ഗര്‍ഭിണിയാകുകയും ഇതിനിടയില്‍ ഗള്‍ഫിലേക്ക് പോകാനൊരുങ്ങിയ അബ്ദുര്‍ റഷീദ് 20 സെന്റ് സ്ഥലം സ്ത്രീധനമായി ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ അബോര്‍ഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് സമ്മതിക്കാത്ത ഹസീനയെ അബ്ദുര്‍ റഷീദും, ഉമ്മ കുഞ്ഞാമിയും കൂടി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
അബ്ദുര്‍ റഷീദ് ഗള്‍ഫില്‍ പോയ ശേഷം തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ മൂത്ത ജേഷ്ഠന്റെ ഭാര്യ സുബൈദയും വീട്ടില്‍ വന്ന് സ്ഥലം വാങ്ങിത്തരണമെന്നും പറഞ്ഞ് മാനസികമായി പീഡിപ്പിക്കുമത്രേ. പീഡനത്തില്‍ സഹികെട്ട് നീലേശ്വരം പാലായിലുള്ള 13 സെന്റ് സ്ഥലവും 6 മുറി പീടികയും ഭര്‍ത്താവിന്റെ പേരില്‍ എഴുതിക്കൊടുക്കുകയും കൂടാതെ കൊവ്വല്‍പ്പള്ളിയില്‍ വീട് വെക്കാന്‍ വേണ്ടി 25 ലക്ഷം നല്‍കിയതായും പറയുന്നു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണാഭരണം വില്‍പ്പന നടത്തി 11 ലക്ഷം രൂപ ഭര്‍ത്താവ് അബ്ദുര്‍ റഷീദിന്റെ ഏട്ടന്‍ റസാഖിന് നല്‍കിയതായും പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Molestation, Crime, Youth, case, Police, Molestation against woman; Case registered
< !- START disable copy paste -->