city-gold-ad-for-blogger

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്വകാര്യ ട്യൂഷനു വിളിപ്പിച്ച് പീഡനം; പീഡനത്തിനിരയാക്കിയത് ഏഴ് വിദ്യാര്‍ത്ഥിനികളെ, ഒരു വിദ്യാര്‍ത്ഥിനി പരാതിയില്‍ ഉറച്ചു നിന്നു, കേസെടുത്തതോടെ ഒളിവില്‍പോയ പ്രതി ഒടുവില്‍ കോടതിയില്‍ കീഴടങ്ങി

രാജപുരം: (www.kasargodvartha.com 24.01.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്വകാര്യ ട്യൂഷനു വിളിപ്പിച്ച് പീഡിച്ച അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. രാജപുരം പൂടങ്കല്ല് ആലിങ്കാലിലെ ഡൊമിനി (46)ക്കാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ ബേഡകം പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

2017 മുതല്‍ ഇയാള്‍ വിദ്യാര്‍ത്ഥിനികളെ സ്വകാര്യ ട്യൂഷനായി വിളിപ്പിച്ച് ഇയാള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. ഏഴോളം വിദ്യാര്‍ത്ഥിനികളാണ് ഡൊമിനിക്കിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. എന്നാല്‍ മറ്റുള്ളവര്‍ പരാതിയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ഒരു വിദ്യാര്‍ത്ഥിനി പരാതിയില്‍ ഉറച്ചു നിന്നു.

ഇതോടെയാണ് ബേഡകം പോലീസ് ഡൊമിനിക്കിനെതിരെ കേസെടുത്തത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് കഴിഞ്ഞ ദിവസം കാസര്‍കോട് കോടതിയില്‍ കീഴടങ്ങിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്വകാര്യ ട്യൂഷനു വിളിപ്പിച്ച് പീഡനം; പീഡനത്തിനിരയാക്കിയത് ഏഴ് വിദ്യാര്‍ത്ഥിനികളെ, ഒരു വിദ്യാര്‍ത്ഥിനി പരാതിയില്‍ ഉറച്ചു നിന്നു, കേസെടുത്തതോടെ ഒളിവില്‍പോയ പ്രതി ഒടുവില്‍ കോടതിയില്‍ കീഴടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Molestation against School students; accused surrendered before court, Rajapuram, news, kasaragod, Molestation, Students, Police, custody, complaint, case, enquiry, court, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia