ആചാരം കൊടുക്കല്‍ ചടങ്ങ് നടക്കുന്നതിനിടെ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു; പ്രതിയെ തിരയുന്നു
Feb 3, 2020, 11:17 IST
ബേഡകം: (www.kasargodvartha.com 03.02.2020) ആചാരം കൊടുക്കല്‍ ചടങ്ങ് നടക്കുന്നതിനിടെ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനശ്രമത്തിനിരയായത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ആചാരം കൊടുക്കല്‍ ചടങ്ങ് നടക്കുന്നതിനിടെയാണ് കുട്ടിയെ ഒരാള്‍ ദൂരത്തേക്ക് വിളിച്ചുകൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ബേഡകം സി ഐ ഉത്തംദാസ് അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, case, Police, Molestation, Molestation-attempt, Investigation, Crime, accused, Molestation against girl; police investigation started for accused
< !- START disable copy paste -->