15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മാതാവിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ 3 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു
Jun 7, 2019, 15:31 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2019) 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ കോടതി മൂന്നു വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. ബേള ഉള്ളാടിയിലെ ചോമു (50), പെര്‍വാഡ് മളിയങ്കരയിലെ കെ എം സിദ്ദീഖ് (51) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. ഇതുകൂടാതെ 10,000 രൂപ വീതം പിഴയടക്കാനും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
2015 ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിദ്ദീഖിന്റെ കീഴില്‍ പെണ്‍കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് സിദ്ദീഖ് അടുപ്പം സ്ഥാപിച്ചത്. ചോമു പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം ഇടയ്ക്കിടെ താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. പരാതി കുമ്പള പോലീസിലെത്തുകയും ഇരുവര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, court, Molestation against girl; 3 year imprisonment for accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, court, Molestation against girl; 3 year imprisonment for accused
< !- START disable copy paste -->