മകള്‍ ഗര്‍ഭിണിയായതറിഞ്ഞ് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു; പിന്നാലെ മകളും ജീവനൊടുക്കി, അയല്‍വാസി അറസ്റ്റില്‍
Jan 12, 2020, 20:00 IST
കോട്ടയം: (www.kasargodvartha.com 12.01.2020) മകള്‍ ഗര്‍ഭിണിയായതറിഞ്ഞ് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. പിന്നാലെ മകളും ജീവനൊടുക്കി. സംഭവത്തില്‍ പീഡനക്കേസില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രതി ജിഷ്ണുദാസിനെയാണ് വെള്ളൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ശാരീരികാസ്വാഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
മാതാപിതാക്കളുടെ പരാതിയില്‍ വെളളൂര്‍ പോലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം രാത്രിയാണ്് വീട്ടിലെ കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ ഇതു കണ്ട പെണ്‍കുട്ടി പിറവത്തുളള സഹോദരിയെ അറിയിച്ച ശേഷം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് രാത്രി ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുളള മരുന്നും ജിഷ്ണുദാസ് നല്‍കിയിരുന്നു. ഇതറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Kottayam, Top-Headlines, Crime, Molestation against Daughter; parents commits suicide
< !- START disable copy paste -->