പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത കേസില്‍ പ്രതിയായ പോലീസുകാരന്‍ ഒളിവില്‍
Apr 25, 2019, 18:03 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 25.04.2019) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയായ പോലീസുകാരന്‍ ഇപ്പോഴും ഒളിവില്‍. കഴിഞ്ഞ 14നാണ് കാസര്‍കോട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഭീമനടി സ്വദേശി രഞ്ജിത്തിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്. അന്ന് മുതല്‍ ഇയാള്‍ ഒളിവിലെന്നാണ് പോലീസ് പറയുന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ ശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറി മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. അതേ സമയം രഞ്ജിത്തിനെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നാണ് ആരോപണം. പോലീസുകാരനെതിരെ ഇത്തരം കുറ്റപ്രകാരം പോലീസ് കേസെടുത്താല്‍ വകുപ്പുതല നടപടി ഉണ്ടാവേണ്ടതാണെങ്കിലും ഇയാളെ ഇനിയും സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, Molestation, case, Police, Crime, Molestation accused out of police net
< !- START disable copy paste -->
Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, Molestation, case, Police, Crime, Molestation accused out of police net
< !- START disable copy paste -->