മുഹമ്മദ് കുഞ്ഞിയുടെ കൊല: ഭാര്യയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു, മുഹമ്മദ് കുഞ്ഞിയുടേതെന്ന് സംശയിക്കുന്ന അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പിന്നീട്, മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചേക്കും
Nov 4, 2018, 10:44 IST
കാസര്‍കോട്: (www.kasargodvartha.com 04.11.2018) അടുക്കത്ത്ബയല്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയെ (36) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യ മൊഗ്രാല്‍പുത്തൂര്‍ ബെള്ളീര്‍ സ്വദേശിനി കെ പി സക്കീന (35), കാമുകന്‍ എന്‍ എ ഉമ്മര്‍ (41) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യാണ് ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
അതേസമയം മുഹമ്മദ് കുഞ്ഞിയുടേതെന്ന് സംശയിക്കുന്ന 2012 ഏപ്രില്‍ ഏഴിന് തെക്കിലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം രണ്ടാം ഘട്ടമായി പിന്നീട് നടക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതടക്കം ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം രണ്ടാം ഘട്ടമായി നടത്താനാണ് തീരുമാനം.
2012 മാര്‍ച്ച് അഞ്ചിനും 30 നും ഇടയിലുള്ള സമയത്താണ് കൊലപാതകം നടന്നത്. പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ തെളിവെടുപ്പ് നടത്തിയതില്‍ നിന്നും കൊലയ്ക്കുപയോഗിച്ച ഷാളും മൃതദേഹത്തിന്റെ തല പൊതിയാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കും മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Crime, Mohammed Kunhi murder; Wife and Lover remanded
< !- START disable copy paste -->