മുഹമ്മദലിയുടെ മരണം കൊലപാതകമാണെന്ന് ഒന്നര വര്‍ഷത്തിനു ശേഷം തെളിഞ്ഞു; ഭാര്യ ഷാഹിറയും കാമുകന്‍ ജെയ്‌മോനും അറസ്റ്റില്‍
Jan 22, 2020, 11:04 IST
മലപ്പുറം: (www.kasargodvartha.com 22.01.2020) മൂച്ചിക്കലില്‍ മരുതത്ത് മുഹമ്മദലി (50)യുടെ മരണം കൊലപാതകമാണെന്ന് ഒന്നര വര്‍ഷത്തിനു ശേഷം തെളിഞ്ഞു. സംഭവത്തില്‍ ഭാര്യ ഷാഹിറ (42)യെയും കാമുകന്‍ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോനെ (37)യും മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. സെപ്തംബര്‍ 21നാണ് മുഹമ്മദാലിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മുഹമ്മദലിയുടെ രണ്ടാം ഭാര്യയാണ് ഉമ്മുല്‍ ഷാഹിറ. രണ്ടു മക്കള്‍ക്കുമൊപ്പം മൂച്ചിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്. 2018 സെപ്റ്റംബര്‍ 21ന് രാത്രി അയല്‍വാസിയായ ജെയ്‌മോനൊപ്പം ഇയാള്‍ വീടിന്റെ ടെറസില്‍ വെച്ച് മദ്യപിച്ചിരുന്നു. ഇടയ്ക്ക് മദ്യത്തിനു പകരം ഗ്ലാസില്‍ വിഷം ഒഴിച്ചു നല്‍കി കൊലപ്പെടുത്തിയെന്ന് ജെയ്‌മോന്‍ അന്വേഷണ സംഘത്തിനുമുമ്പാകെ സമ്മതിച്ചു. മരണമുറപ്പിച്ചശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലില്‍ കിടത്തിയശേഷമാണ് ജെയ്‌മോന്‍ സ്ഥലംവിട്ടത്. പിറ്റേന്ന് പുലര്‍ച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച് ഷാഹിറ മരണവിവരം അറിയിക്കുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്ന ഭാര്യയുടെ വാക്കുകള്‍ ബന്ധുക്കളും വിശ്വസിച്ചു. എന്നാല്‍ മരണം കഴിഞ്ഞ് നാലു ദിവസം പിന്നിട്ടപ്പോള്‍ ഉമ്മുല്‍ ഷാഹിറയെയും മക്കളെയും കാണാതായതോടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്.
കോടതിയില്‍ ഹാജരാക്കിയ ഉമ്മുല്‍ ഷാഹിറയെ റിമാന്‍ഡ് ചെയ്തു. ജയ്‌മോനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Arrest, Police, Malappuram, Top-Headlines, Murder, Crime, Mohammed Ali's death is a murder; accused arrested
< !- START disable copy paste -->