city-gold-ad-for-blogger

വികസനത്തിന് അനുവദിച്ച പണം തിരിമറി നടത്തി: മൊഗ്രാൽ സ്കൂളിൽ ഓഡിറ്റ് സംഘം

A symbolic image of a school building in Kasargod.
Photo: Special Arrangement

● ആരോപണവിധേയനായ അധ്യാപകൻ സ്ഥലം മാറി.
● പി.ടി.എ. വിജിലൻസിനും ഡി.ഡി.ഇ.ക്കും പരാതി നൽകി.
● ഫണ്ട് തിരിമറി സ്കൂളിന്റെ വികസനത്തെ ബാധിച്ചു.
● വിജിലൻസ് അന്വേഷണം വൈകുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു.

മൊഗ്രാൽ: (KasargodVartha) രണ്ടായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ഓഡിറ്റ് പരിശോധനയ്ക്കായി തിരുവനന്തപുരത്തുനിന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അംഗങ്ങളെത്തി. അവർ വിശദമായ പരിശോധന നടത്തി.

അക്കാദമിക്, അനക്കാദമിക രംഗങ്ങളിൽ ഏറെ മുന്നിലാണ് കാസർഗോഡ് ജില്ലയിലെ ഈ വിദ്യാലയം. സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോഴും, മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിൽ ഈ അധ്യയന വർഷം കൂടുതൽ കുട്ടികളെ ചേർക്കാനും ഡിവിഷനുകൾ കൂട്ടാനും കഴിഞ്ഞത് ശ്രദ്ധേയമാണ്. 

വിദ്യാർഥികളുടെ വർധനവിന് അനുസരിച്ച് കെട്ടിട സൗകര്യമില്ലാത്തത് വലിയ പോരായ്മയായി നിലനിൽക്കുന്നുണ്ട്. ഇതിനിടയിൽ ഓടുമേഞ്ഞ ഒരു സ്കൂൾ കെട്ടിടം അൺഫിറ്റായത് പ്രശ്നം കൂടുതൽ രൂക്ഷമാക്കി. പി.ടി.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ എസ്.എസ്.കെ. പദ്ധതിയിൽനിന്ന് കെട്ടിടം നിർമ്മിക്കാൻ ഫണ്ട് അനുവദിക്കുകയും ആദ്യഗഡുവായ 12 ലക്ഷം രൂപ സ്കൂൾ എസ്.എം.സി. അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. 

A symbolic image of a school building in Kasargod.

എന്നാൽ ഇതിനാവശ്യമായ സ്ഥലം ഒരുക്കുന്നതിൽ കാലതാമസം നേരിട്ടത് പദ്ധതി നീണ്ടുപോകാൻ കാരണമായി. ഇതിനുപുറമെ 2023-ൽ സ്‌കിൽ ഡെവലപ്‌മെന്റിനായി സർക്കാർ അനുവദിച്ച 21 ലക്ഷത്തിലധികം രൂപയും പ്രസ്തുത അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്‌റഫിന്റെ ശ്രമഫലമായിട്ടാണ് ഈ പദ്ധതി മൊഗ്രാലിന് ലഭിച്ചത്.

വികസന പദ്ധതികൾക്കായി തുക ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പൽ ഇൻ-ചാർജ് ചുമതല വഹിച്ചിരുന്ന അനിൽ കെ. എന്ന അധ്യാപകൻ തുക കൈമാറാൻ തയ്യാറാവാത്തത് സംശയങ്ങൾക്ക് ഇട നൽകി. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും സാമ്പത്തിക തിരിമറി നടക്കുകയും ചെയ്ത വിവരം സ്കൂൾ അധികൃതരും പി.ടി.എയും അറിയുന്നത്. 

ഇതിനിടെ അധ്യാപകൻ മൊഗ്രാൽ സ്കൂളിൽ നിന്ന് സ്ഥലം മാറുകയും ചെയ്തിരുന്നു. ഉടൻതന്നെ പി.ടി.എ. കമ്മിറ്റി വിജിലൻസിനും ഡി.ഡി.ഇ.ക്കും പരാതി നൽകി. നാട്ടിലെ സന്നദ്ധ സംഘടനകളും ഇതുമായി ബന്ധപ്പെട്ട പരാതികൾ നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കാലതാമസം നേരിടുന്നത് സ്കൂളിന്റെ വികസന പദ്ധതികളെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

സാമ്പത്തിക തിരിമറി നടത്തിയ അധ്യാപകനിൽനിന്ന് തുകയും പലിശയും സഹിതം മുൻകാല പ്രാബല്യത്തോടെ തിരിച്ചുപിടിക്കാനും, തൊഴിൽ കോഴ്‌സുകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും, ക്ലാസ് റൂമുകളുടെ കുറവ് പരിഹരിക്കാനും ആവശ്യപ്പെട്ട് പി.ടി.എ. പ്രസിഡന്റ് അഷ്‌റഫ് പെർവാഡ് സ്കൂളിലെത്തിയ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അംഗങ്ങൾക്ക് വീണ്ടും നിവേദനം നൽകി. വിജിലൻസ് അന്വേഷണ റിപ്പോർട്ട് വൈകുന്നത് വലിയ പ്രതിഷേധങ്ങൾക്കും കാരണമാകുന്നുണ്ട്.

 

സ്കൂൾ ഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Audit team investigates fund misappropriation at a school.

#Mogral #FundScam #SchoolNews #Audit #Corruption #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia