റീചാര്‍ജ് ചെയ്ത യുവതികളുടെ നമ്പര്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ല; കടയുടമയ്ക്ക് മര്‍ദനം
Mar 21, 2018, 17:32 IST
മഞ്ചേശ്വരം: (www.kasargodvartha.com 21.03.2018) റീചാര്‍ജ് ചെയ്ത യുവതികളുടെ നമ്പര്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്ന കാരണത്താല്‍ മര്‍ദിച്ചതായി കടയുടമയുടെ പരാതി. മഞ്ചേശ്വരത്ത് മൊബൈല്‍ കട നടത്തുന്ന ഷരീഫ് ഉള്‍വാറിനാണ് (24)മര്‍ദനമേറ്റത്. ഉപ്പുണു എന്നയാളാണ് തന്നെ മര്‍ദിച്ചതെന്ന് ഷരീഫ് മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി രണ്ട് സ്ത്രീകള്‍ കടയിലെത്തി റീചാര്‍ജ് ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കടയിലെത്തിയ ഉപ്പുണു അവരുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും നല്‍കാത്തതിന്റെ പേരില്‍ മര്‍ദിക്കുകയുമായിരുന്നുവത്രേ. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, complaint, Assault, Attack, Crime, Top-Headlines, Mobile Shop owner assaulted; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, complaint, Assault, Attack, Crime, Top-Headlines, Mobile Shop owner assaulted; complaint lodged