ബാറ്ററിയുടെ ഗ്യാരന്റിയെ ചൊല്ലി തര്‍ക്കം; മൊബൈല്‍ കടയില്‍ കയറി ജീവനക്കാരനെ മൂന്നംഗ സംഘം മര്‍ദിച്ചതായി പരാതി
Jul 28, 2019, 15:51 IST
കുമ്പള: (www.kasargodvartha.com 28.07.2019) മൊബൈല്‍ കടയില്‍ കയറി ജീവനക്കാരനെ മൂന്നംഗ സംഘം മര്‍ദിച്ചതായി പരാതി. പരിക്കേറ്റ പെര്‍വാഡ് കോട്ടയിലെ മന്‍സൂറിനെ (28) കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പളയിലെ മൊബൈല്‍ കടയിലെ ജീവനക്കാരനാണ് മന്‍സൂര്‍. മൊബൈല്‍ ബാറ്ററിയുടെ ഗ്യാരന്റിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് മന്‍സൂര്‍ പരാതിപ്പെട്ടു.
മര്‍ദനത്തില്‍ മുഖത്തും പുറത്തുമാണ് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് കുമ്പള പോലീസ് അന്വേഷണം നടത്തിവരികയാണ്.
മര്‍ദനത്തില്‍ മുഖത്തും പുറത്തുമാണ് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് കുമ്പള പോലീസ് അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Assault, Attack, Crime, Top-Headlines, Mobile shop employee assaulted by Gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Assault, Attack, Crime, Top-Headlines, Mobile shop employee assaulted by Gang
< !- START disable copy paste -->