വിവാഹ വീട്ടില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച സ്ത്രീയും മകളും എട്ടുമാസങ്ങള്‍ക്കുശേഷം പോലീസ് വലയില്‍ കുടുങ്ങി
Jan 9, 2018, 16:18 IST
ബേക്കല്‍: (www.kasargodvartha.com 09.01.2018) വിവാഹവീട്ടില്‍ നിന്നും മൊബൈല്‍ഫോണ്‍ കവര്‍ന്ന സ്ത്രീയും മകളും എട്ടുമാസത്തിന് ശേഷം പോലീസ് വലയില്‍ കുടുങ്ങി. ബേക്കലിലെ കുഞ്ഞബ്ദുല്ലയുടെ കാസര്‍കോട് തെക്കിലിലുള്ള ഭാര്യവീട്ടില്‍ നിന്നാണ് 25,000 രൂപ വിലവരുന്ന മൊബൈല്‍ മോഷണം പോയത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ബെണ്ടിച്ചാല്‍ സ്വദേശിനിയായ സ്ത്രീയും മകളുമാണ് മൊബൈല്‍ മോഷണത്തിനുപിന്നിലെന്ന് വ്യക്തമായി. ഈ വീട്ടില്‍ വിവാഹചടങ്ങിന്റെ ഭാഗമായുള്ള ജോലികള്‍ ചെയ്യാന്‍ വന്ന സ്ത്രീ മൊബൈല്‍ ഫോണെടുത്ത് പെരിയയില്‍ താമസിക്കുന്ന മകളെ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം പോലീസ് ഇവരുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
പോലീസ് നിര്‍ദേശപ്രകാരം സ്റ്റേഷനില്‍ ഹാജരായ ബെണ്ടിച്ചാലിലെ സ്ത്രീയും മകളും പരാതിക്കാരനെ കണ്ട് പുതിയ മൊബൈല്‍ വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്തില്ല. സെബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വിദ്യാനഗര്‍ പോലീസ് മൊബൈല്‍ കണ്ടെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Wedding, Top-Headlines, Robbery, Crime, Mobile robber held after 8 months
< !- START disable copy paste -->