city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Missing | വ്യാപാരിയായ യുവാവിനെ കാണാതായതായി പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതം

Missing Man from Vidyanagar, Police Investigating
Image Credit: Website/ thuna kerala police

● ഒക്ടോബർ 31 രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു 
● വിവരം ലഭിച്ചാൽ വിദ്യാനഗർ സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർഥന
● സാമൂഹിക മാധ്യമങ്ങളിലും കണ്ടെത്താൻ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്

വിദ്യാനഗർ: (KasargodVartha) വ്യാപാരിയായ യുവാവിനെ കാണാതായെന്ന പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നായ്മാർമൂല തായലിലെ മുഹമ്മദിന്റെ മകൻ സമീറിനെ (40) കാണാതായെന്നാണ് പരാതി. 

ഒക്ടോബർ 31 രാത്രി ഒമ്പത് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയ സമീറിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കാട്ടി ഭാര്യ നഫീസത് ഫംസീദയാണ് പൊലീസിൽ പരാതി നൽകിയത്. സമീറിന്റെ ബന്ധുക്കളും പ്രദേശവാസികളും വിവിധയിടങ്ങളിൽ അദ്ദേഹത്തെ തേടിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ മാൻ മിസിംഗിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സമീറിനായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സമീറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ  വിദ്യാനഗർ സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. വിവരങ്ങൾ തേടി സാമൂഹ്യ മാധ്യമങ്ങളിലും സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.

അതേസമയം, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിഹാബ് എന്നയാൾ സാമ്പത്തികമായി ചതിച്ചതിനെ തുടർന്ന് സമീർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇക്കാര്യം സമീർ തന്റെ അടുത്ത സുഹൃത്തുക്കളോട് തുറന്ന് പറഞ്ഞിരുന്നുവെന്നാണ് വിവരം. ഈ കാര്യത്തിലടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

#missingperson #vidyanagar #findsameer #keralanews #policeinvestigation #helpfindhim

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia