കാണാതായ യുവാവിനെ ചന്ദ്രഗിരി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടർ കളനാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത്
● ജനുവരി 24-ന് ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പോയതായിരുന്നു.
● പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച നിസാർ.
● ഭാര്യാസഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം.
● മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
● മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ചട്ടഞ്ചാൽ: (KasargodVartha) കാണാതായ യുവാവിനെ ചന്ദ്രഗിരി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെണ്ടിച്ചാൽ എയ്യള സ്വദേശി നിസാർ (47) ആണ് മരിച്ചത്. കളനാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിസാറിന്റെ സ്കൂട്ടർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂട്ടർ താക്കോൽ സഹിതമാണ് സ്റ്റേഷൻ പരിസരത്ത് ഉണ്ടായിരുന്നത്.
ചന്ദ്രഗിരി പുഴയിലെ പാലത്തിന് സമീപത്ത് കുറ്റിച്ചെടികളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പെയിന്റിംഗ് ജോലി ഉൾപ്പെടെ ചെയ്തു വരികയായിരുന്നു നിസാർ. 24-ാം തീയതി ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പോയ ഇയാളെ പിന്നീട് കാണാതായതോടെ ഭാര്യാസഹോദരൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് കളനാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമാക്കുന്നതിനായി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: 47-year-old Nisar from Bandichal, missing since January 24, was found dead in the Chandragiri river. His scooter was discovered near Kalanad railway station with the key in the ignition.
#Kasargod #ChandragiriRiver #DeathNews #Kalanad #MelparambaPolice #LocalNews #MissingPerson






