Missing | ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിൻ്റെ പരാതി; അന്വേഷണവുമായി പൊലീസ്

● സംഭവം ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ
● തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.
● സ്വന്തം വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങി.
തൃക്കരിപ്പൂർ: (KasargodVartha) ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ആതിരയെ (23) കാണാനില്ലെന്നാണ് പൊലീസിൽ പരാതി നൽകിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ആതിര ഇറങ്ങിയതെന്നും എന്നാൽ ഇതുവരെ തിരിച്ചെത്തിയില്ലെന്നും ഭർത്താവ് ലാലു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
A 23-year-old woman, Athira, has been reported missing from Thrikkaripur. Her husband, Lalu, has filed a complaint with the Chanthra police. Athira left her husband's house on Monday afternoon to go to her own home but has not yet arrived. The police have registered a case and started an investigation.
#MissingPerson #PoliceInvestigation #Thrikkaripur #KeralaNews #MissingWoman #ChanthraPolice