city-gold-ad-for-blogger

Found Dead | ദുരൂഹ തിരോധാനം: കാണാതായ 15 കാരിയെയും 41 കാരനെയും കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Shreya and Pradeep found dead in Kasaragod forest
Photo: Arranged

● മണ്ടേക്കാപ്പ് സ്വദേശി പ്രദീപ്, 15 വയസ്സുകാരി എന്നിവരാണ് മരിച്ചത്
● ഫെബ്രുവരി 11-നാണ് 15 വയസ്സുകാരിയെ കാണാതായത്.
● വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഉപ്പള: (KasargodVartha) കാണാതായ 15 കാരിയെയും 41 കാരനെയും കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈവളികെ കുടൽമേർക്കള മണ്ടേക്കാപ്പ് സ്വദേശി പ്രദീപ്, 15 വയസ്സുകാരി എന്നിവരാണ് മരിച്ചത്. ഇവർക്ക് വേണ്ടി വ്യാപക തിരച്ചിൽ നടത്തിവരുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് കാട്ടിനുള്ളിൽ ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  പെൺകുട്ടിയുടെ തിരോധാനത്തിൽ അന്വേഷണം ആദ്യം മുതൽ തന്നെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു.

ഫെബ്രുവരി 11-ന് രാത്രി ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ പിറ്റേദിവസം രാവിലെയാണ് വീട്ടിൽ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടി വീടിൻ്റെ പുറകുവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കൾ പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ആദ്യം ബെൽ അടിച്ചെങ്കിലും പിന്നീട് സ്വിച് ഓഫ് ആയി. ഇതേസമയം തന്നെ പ്രദേശവാസിയായ പ്രദീപിനെ കാണാതായതായും വിവരം ലഭിച്ചു.

പ്രദീപ് പെൺകുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രദീപിൻ്റെ മൊബൈൽ ഫോണും 12-ാം തീയതി 11 മണി വരെ ബെൽ അടിച്ച ശേഷം സ്വിച്ച് ഓഫ് ആയിരുന്നു. മൊബൈൽ ഫോൺ ടവർ ലൊകേഷൻ കണ്ടെത്തിയ വീടിന് സമീപത്തെ കാടുകളിൽ പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പ്രദീപ് പോകാൻ ഇടയുള്ള കർണാടക മടിക്കേരിയിലെ ബന്ധുവീടുകളിലും പൊലീസ് നേരത്തെ പരിശോധന നടത്തുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

Shreya and Pradeep found dead in Kasaragod forest

ഒടുവിൽ ഞായറാഴ്ച രാവിലെ ഏഴു പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും അനവധി പ്രദേശവാസികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ കുമാർ, കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

A 15-year-old girl and a 42-year-old man were found dead inside a forest in Uppala, Kasaragod. The deceased, Shreya and Pradeep, were reported missing earlier. They were found hanging from the same tree. The girl's disappearance had been shrouded in mystery.

#MissingCase, #KeralaNews, #Kasaragod, #TragicDeath, #Investigation, #ForestDeath

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia