city-gold-ad-for-blogger

Investigation | 17 കാരി മിസ്രിയയുടെ മരണം: സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

വിദ്യാനഗര്‍: (www.kasargodvartha.com) നെല്ലിക്കട്ട സ്വദേശിനിയായ പെണ്‍കുട്ടി എലിവിഷം അകത്ത് ചെന്ന് മരിച്ച കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ട് വരാനായി ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. നെല്ലിക്കട്ട ടൗണിലെ ഓടോറിക്ഷ ഡ്രൈവര്‍ ചീരാലി ഹൗസില്‍ അബ്ദുല്ലക്കുഞ്ഞിയുടെ മകള്‍ മിസ്രിയ ബീവി (17) മരിച്ച കേസിലാണ് അന്വേഷണം.
                  
Investigation | 17 കാരി മിസ്രിയയുടെ മരണം: സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ പെണ്‍കുട്ടി മരിച്ചത്. പ്ലസ് ടു വരെ പഠിച്ച പെണ്‍കുട്ടിയെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കാണിച്ച് പിതാവ് ഡിജിപിക്കും, വനിതാ കമീഷനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
               
Investigation | 17 കാരി മിസ്രിയയുടെ മരണം: സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

നേരത്തേ വിദ്യാനഗര്‍ പൊലീസിനും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. വിശദമായ അന്വേഷണമാണ് നടത്തുകയെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Investigation, Death, Police, Crime Branch, Misriya's Death, Misriya's death: Crime branch started investigation.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia