Molestation | പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ പോക്‌സോ കേസ്

● 17 കാരിയാണ് അതിക്രമത്തിന് ഇരയായത്.
● ബന്ധുവീട്ടില്‍ വെച്ചാണ് സംഭവം.
● പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ചന്തേര: (KasargodVartha) പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഭിലാഷ് (24) എന്നയാള്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
ഇപ്പോള്‍ ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 18കാരിയുടെ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത സമയത്ത് ചന്തേരയിലും, വിവാഹ വാഗ്ദാനം നല്‍കി കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്ധുവീട്ടില്‍ വെച്ച് പലതവണ അഭിലാഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ചന്തേര പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
#Abuse, #MinorGirl, #Molestation, #Kerala, #POCSO, #JusticeForHer