പാലക്കാട്ട് കള്ളത്താക്കോല്‍ ഉപയോഗിച്ച് മിനി വാന്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയി വില്‍പന നടത്തിയ കേസില്‍ കാസര്‍കോട് സ്വദേശിയടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍
Oct 30, 2018, 10:13 IST
പാലക്കാട്: (www.kasargodvartha.com 30.10.2018) പാലക്കാട് പുതുശ്ശേരി ചന്ദ്രനഗറില്‍ കള്ളത്താക്കോല്‍ ഉപയോഗിച്ച് മിനി വാന്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയി വില്‍പന നടത്തിയ കേസില്‍ കാസര്‍കോട് സ്വദേശിയടക്കം അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് സ്വദേശി ഹസൈനാര്‍ (32), കഞ്ചിക്കോട് ചുള്ളിമട സ്വദേശികളായ മണികണ്ഠന്‍ (33), ലക്ഷ്മണന്‍ (32), ചടയന്‍കാലായില്‍ താമസിക്കുന്ന അനു (30), വട്ടപ്പാറയിലെ കറുപ്പുസ്വാമി (32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ മണികണ്ഠനാണ് മുഖ്യപ്രതി.
കഴിഞ്ഞ 23ന് രാത്രിയാണ് ചന്ദ്രനഗറില്‍ പെട്രോള്‍ പമ്പിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഗ്രീന്‍ ലൈന്‍ ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള മിനി വാന്‍ മോഷണം പോയത്. ഇവരുടെ സ്ഥാപനത്തില്‍ നേരത്തെ മണികണ്ഠന്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ മറ്റൊരു ബസിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. കള്ളത്താക്കോല്‍ ഉപയോഗിച്ച് വാന്‍ സ്റ്റാര്‍ട്ട് ചെയ്ത മണികണ്ഠന്‍ മറ്റുള്ളവരെയും കൂടെക്കൂട്ടി ഊടുവഴികളിലൂടെ തമിഴ്‌നാട് മേട്ടുപ്പാളയത്ത് കൊണ്ടുപോയി വില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിറ്റുകിട്ടിയ പണം അഞ്ചുപേരും പങ്കിട്ടെടുത്തതായും പോലീസ് വ്യക്തമാക്കി.
സി സി ടി വി ക്യാമറകളും ടോള്‍ ബൂത്തുകളും മുമ്പ് വാഹനങ്ങള്‍ മോഷ്ടിച്ചവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പോലീസ് പിടിയിലായത്. വാളയാര്‍, കഞ്ചിക്കോട് ഭാഗങ്ങളില്‍ നിന്നുമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അഞ്ചുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം പോയ വാഹനം പോലീസ് കണ്ടെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Police, Robbery-case, Mini van Robbery case; 5 arrested
< !- START disable copy paste -->