തമാശ അതിരുവിട്ടു; കംപ്രസർ ഉപയോഗിച്ച് കാറ്റടിപ്പിച്ചു, അതിഥി തൊഴിലാളിയുടെ കുടൽ പൊട്ടി

● കുറുപ്പംപടി പ്ലൈവുഡ് കമ്പനിയിൽ സംഭവം.
● ഒഡീഷ സ്വദേശി സന്തോഷ് നായിക്കാണ് പരിക്കേറ്റത്.
● കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയില്‍.
● പ്രശാന്ത് ബഹ്റ, ബയാഗ് സിങ് എന്നിവർക്കെതിരെ കേസ്.
എറണാകുളം: (KasargodVartha) പ്ലൈവുഡ് കമ്പനിയിൽ സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യഭാഗത്തേക്ക് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഒഡീഷ സ്വദേശിയായ സന്തോഷ് നായിക്കിനാണ് (27) കുടൽ പൊട്ടി ഗുരുതരാവസ്ഥയിലായത്. യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 18-ന് ഓടക്കാലിയിലെ സ്മാർട്ട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് ഈ സംഭവം നടന്നത്. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നത് പതിവായിരുന്നു. ഇതിനിടയിലാണ് സഹപ്രവർത്തകരായ പ്രശാന്ത് ബഹ്റ (47), ബയാഗ് സിങ് (19) എന്നിവർ തമാശയായി സന്തോഷിന്റെ സ്വകാര്യഭാഗത്തേക്ക് കാറ്റടിച്ചത്. സംഭവത്തില്‍ കുറുപ്പംപടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൊഴിലിടങ്ങളിലെ ഇത്തരം ക്രൂരമായ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ.
Article Summary: Migrant worker critically injured after colleagues injected air into private parts using a compressor.
#MigrantWorker #WorkplaceSafety #Assault #KeralaPolice #IndustrialAccident #SeriousInjury