Missing | ക്ലാസിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 19കാരിയായ ഭർതൃമതിയെ കാണാതായതായി പരാതി; അന്വേഷണം സുള്ള്യയിലേക്ക്
● ഭർതൃമാതാവ് മൈമൂനയാണ് പൊലീസിൽ പരാതി നൽകിയത്.
● 'തൃക്കരിപ്പൂരിൽ ക്ലാസിന് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്'
● ചന്തേര പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്
പിലിക്കോട്: (KasargodVartha) ക്ലാസിന് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ 19 കാരിയായ ഭർതൃമതിയെ കാണാതായതായി പരാതി. പിലിക്കോട് എരവിലെ വിമല്‍ഹൗസിൽ അസ്‍ലിന്റെ ഭാര്യ ആഇശത് മസ്‌നനെ (19) കാണാതായെന്നാണ് പരാതി.
ഭർതൃമാതാവായ മൈമൂനയുടെ പരാതി പ്രകാരം ചന്തേര പൊലീസ് വുമൺ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 9.45 മണിയോടെ തൃക്കരിപ്പൂരിലേക്ക് ക്ലാസിന് പോകുന്നുവെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ഗ്രേഡ് എസ്ഐ കെ ഓമനയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി സ്വദേശമായ സുള്ള്യയിലേക്ക് പോകാൻ സാധ്യതയുള്ളതായുള്ള സംശയത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം സുള്ള്യ കേന്ദ്രീകരിച്ചാണ് നടക്കുന്നത്
#MissingPerson #KeralaPolice #Kasaragod #Sulya #Crime #Investigation