Allegation | മോഷ്ടിച്ച സ്വർണ്ണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കാസർകോട് മർച്ചന്റ്‌സ്
Dec 7, 2024, 11:49 IST
Representational Image Generated by Meta AI
● മോഷ്ടിച്ച സ്വർണ്ണത്തിന്റെ പേരിൽ പൊലീസിന്റെ പരിശോധനകൾ തുടരുന്നു.
● ജ്വല്ലറികളിൽ ഭീഷണിപ്പെടുത്തലും ഭീകരാന്തരീക്ഷവും സൃഷ്ടിക്കുന്നു.
കാസർകോട്: (KasargodVartha) മോഷ്ടിച്ച സ്വർണ്ണം വാങ്ങിയെന്നാരോപിച്ച് പോലീസ് ജ്വല്ലറികളിൽ നടത്തുന്ന നിരന്തര പരിശോധനകളും ഭീഷണിപ്പെടുത്തലുകളും അവസാനിപ്പിക്കണമെന്ന് കാസർകോട് മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മോഷ്ടാക്കളെ പിടികൂടിയ ശേഷം അവർ മോഷ്ടിച്ച സ്വർണ്ണം, തെളിവെടുപ്പിന്റെ പേരിലും റിക്കവറിയുടെ പേരിലും ജ്വല്ലറികളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി അസോസിയേഷൻ പരാതിപ്പെട്ടു. മോഷ്ടാക്കളുടെ കയ്യിൽ നിന്ന് വാങ്ങാത്ത സ്വർണ്ണം വാങ്ങിയതായി ജ്വല്ലറി ഉടമകളെ നിർബന്ധിച്ച് പറയിപ്പിക്കുകയും സ്വർണ്ണം റിക്കവറിയായി വാങ്ങുകയും ചെയ്യുന്ന പോലീസിന്റെ നടപടി പൊതുജനങ്ങളിൽ ജ്വല്ലറികളെ മോശമായി ചിത്രീകരിക്കാനും കാരണമാകുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
#Kasaragod, #Merchants, #PoliceAction, #GoldTheft, #Jewelers, #Crime