രാത്രി കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിക്ക് വെട്ടേറ്റു; എം എല്‍ എയുടെ വീടിന്റെ സി സി ടിവിയില്‍ കുടുങ്ങിയ അക്രമി സംഘത്തിനായി തിരച്ചില്‍
Oct 17, 2017, 16:55 IST
കാസര്‍കോട്: (www.kasargodvartha.com 17.10.2017) രാത്രി കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിക്ക് നേരെ രണ്ടംഗസംഘത്തിന്റെ ആക്രമണം. തായലങ്ങാടി എസ് ബി ടി ബാങ്കിന് സമീപം സ്റ്റേഷനറി കട നടത്തുന്ന കുമ്പള ബദ്രിയ നഗര്‍ സ്വദേശിയും ബങ്കരക്കുന്ന് കെ കെ ക്വാട്ടേഴ്സില്‍ താമസക്കാരനുമായ സൈനുദ്ദീ(50)നാണ് വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റത്. കൈക്ക് സാരമായി പരിക്കേറ്റ സൈനുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കടയടച്ച് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സൈനുദ്ദീനെ ബങ്കരക്കുന്നില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ വീടിന് സമീപത്ത് വെച്ച് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. സൈനുദ്ദീന്‍ റോഡരികിലൂടെ നടന്നുപോകുന്നതും പിറകെ രണ്ടുപേര്‍ നടന്നുചെല്ലുന്നതും അല്‍പം കഴിഞ്ഞ് ഇവര്‍ തിരിഞ്ഞോടുന്നതും എം എല്‍ എയുടെ വീട്ടിലെ സി സി ടി വി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പിറകിലൂടെ വന്ന രണ്ടുപേരില്‍ ഒരാള്‍ തനിക്ക് നേരെ വാള്‍ വീശുകയായിരുന്നുവെന്നും അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നുവെന്നും സൈനുദ്ദീന്‍ പറഞ്ഞു. സൈനുദ്ദീന്‍ ഓടി സമീപത്തെ ഒരു വീട്ടില്‍ അഭയം തേടിയതോടെ രണ്ടംഗസംഘം കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമ വിവരം രാത്രി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ അറിഞ്ഞ എം എല്‍ എ അപ്പോള്‍ തന്നെ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. അക്രമിസംഘം മുഖംമൂടി ധരിച്ചിരുന്നതായി സൈനുദ്ദീന്‍ പോലീസിനോട് വെളിപ്പെടുത്തി. പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Attack, Crime, Police, Investigation, MLA, N.A.Nellikunnu, Sainudeen.