മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് വ്യാപാരിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു; കട അടിച്ചുതകര്‍ത്തു
Sep 29, 2019, 19:09 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2019) മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് വ്യാപാരിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും കട അടിച്ചുതകര്‍ക്കുകയും ചെയ്തു. വിദ്യാനഗര്‍ ഐ ടി റോഡിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് റിയാസ് (40) ആണ് മര്‍ദനത്തിനിരയായത്. പരിക്കേറ്റ റിയാസിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗറിലെ ഇന്ത്യാഗേറ്റ് വസ്ത്രാലയ ഉടമയാണ് റിയാസ്.
ശനിയാഴ്ച റിയാസിന്റെ 13 വയസുള്ള മകളെ ചെരുപ്പ് വാങ്ങാനായി കടയില്‍ പറഞ്ഞയച്ചിരുന്നു. ഇവിടെ വെച്ച് കുട്ടിയോട് കമന്റടിക്കുകയും മോശമായി പെരുമാറുകയും ചെയ്തത് റിയാസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഞായറാഴ്ച ഉച്ചയോടെ ആള്‍ട്ടോ കാറിലെത്തിയ സംഘം അക്രമം അഴിച്ചുവിട്ടതെന്ന് റിയാസ് പരാതിപ്പെട്ടു. കട അടിച്ചുതകര്‍ത്ത ശേഷമാണ് സംഘം കടന്നുകളഞ്ഞത്. വിവരമറിഞ്ഞ് പോലീസ് ആശുപത്രിയിലെത്തി റിയാസില്‍ നിന്നും മൊഴിയെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Attack, Crime, Vidya Nagar, Merchant attacked by gang
< !- START disable copy paste -->