city-gold-ad-for-blogger

ബൈക്കിൽ എംഡിഎംഎ കടത്ത്; പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച 2 യുവാക്കൾ പൊലീസ് പിടിയിൽ; മുഖ്യപ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു

Melparamba police arrest two youths with MDMA during vehicle check; search on for the main supplier.
Photo: Arranged

● യു എം അബ്ദുൽ സിയാദ്, കെ സുനിൽ രാജ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്
● യുവാക്കൾ സഞ്ചരിച്ച കെ എൽ 14 വി 8413 ബജാജ് പൾസർ ബൈക്ക് കസ്റ്റഡിയിലെടുത്തു
● സിഗരറ്റ് കവറിനുള്ളിലാണ് എംഡിഎംഎ രഹസ്യമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്
● എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കി

മേൽപറമ്പ്: (KasargpdVartha) ദേളി ജംഗ്ഷനിൽ നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെ 6.43 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യു എം അബ്ദുൽ സിയാദ് (25), കെ സുനിൽ രാജ് (24) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് 22(b), 29 വകുപ്പുകൾ പ്രകാരം കേസെടുത്തു.

പരിശോധന പുലർച്ചെ

വ്യാഴാഴ്ച പുലർച്ചെ 12.20 മണിയോടെ ദേളി ജംഗ്ഷനിൽ എസ് ഐ ടി അഖിലിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്.

മേൽപറമ്പ് ഭാഗത്ത് നിന്ന് ദേളിയിലേക്ക് എത്തിയ കെ എൽ 14 വി 8413 നമ്പർ ബജാജ് പൾസർ ബൈക്ക് പൊലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. യുവാക്കളോട് വിവരങ്ങൾ ചോദിച്ചപ്പോൾ ഇരുവരും അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് വിശദ പരിശോധന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സിഗരറ്റ് കവറിനുള്ളിൽ ഒളിപ്പിച്ചു

പരിശോധനയ്ക്കിടെ സുനിൽ രാജ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന് അബ്ദുൽ സിയാദിൻ്റെ കാർഗോ പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സിപ്പ് ലോക്ക് കവറിൽ എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

നാട്ടുകാരായ രണ്ട് പേരെ സാക്ഷികളാക്കി നടത്തിയ പരിശോധനയിൽ ഇത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പിടിച്ചെടുത്ത ലഹരിമരുന്ന് ഇലക്ട്രോണിക് ത്രാസിൽ തൂക്കിനോക്കിയപ്പോൾ എംഡിഎംഎയുടെ തൂക്കം 6.43 ഗ്രാം ആണെന്ന് കണ്ടെത്തി. തുടർന്ന് അബ്ദുൽ സിയാദിനെ രാത്രി 2.20നും സുനിൽ രാജിനെ 2.30നും അറസ്റ്റ് ചെയ്തു.

കൂട്ടാളിക്കായി അന്വേഷണം

ചോദ്യം ചെയ്യലിൽ എംഡിഎംഎ വിൽപനയ്ക്കായി കൊണ്ടുപോകുകയായിരുന്നുവെന്നും മേൽപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഹദ് എന്നയാളിൽ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്നും അബ്ദുൽ സിയാദ് മൊഴി നൽകിയതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സഹദിൻ്റെ മൊബൈല്‍ ഫോൺ നമ്പരും പിടിയിലായവര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

പ്രതികളില്‍ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, പണം, ബാങ്ക് കാർഡുകൾ, പാൻ കാർഡ്, എംഡിഎംഎ കടത്തിനുപയോഗിച്ച ബജാജ് പൾസർ ബൈക്ക് എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരിമരുന്നിൻ്റെ ഉറവിടം, വിതരണ ശൃംഖല, ജില്ലയിലെ മറ്റ് സംഘങ്ങളുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. വാഹന പരിശോധനയിൽ ജൂനിയർ എസ് ഐ യു ഷൈജു, പൊലീസുകാരായ ടി കെ പ്രമോദ്, എം രഞ്ജിഷ്, സജിത്ത് എന്നിവർ പങ്കെടുത്തു.

കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Melparamba police arrested two youths with 6.43 grams of MDMA during a late-night vehicle check at Deli junction and have expanded the investigation to find the source.

#KasaragodNews #MDMASeized #KeralaPolice #DrugBust #LocalNews #Melparamba #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia