city-gold-ad-for-blogger

Cannabis Case | വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ചതായി ആരോപണം; സുഹൃത്ത് അറസ്റ്റില്‍

Friend Arrested for Attacking Police During Cannabis Case Arrest
Photo: Arranged

● മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ കെ സെമിറിനെയാണ് അറസ്റ്റ് ചെയ്തത്.
● 'സെമീർ പൊലീസുകാരൻ്റെ മുഖത്തടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു.'
● ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റം ചുമത്തിയാണ് സെമീറിനെ അറസ്റ്റ് ചെയ്തത്.

മേല്‍പറമ്പ്: (KasargodVartha) കാസര്‍കോട് ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ അക്രമിച്ചെന്ന ആരോപണത്തില്‍ യുവാവ് അറസ്റ്റില്‍. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ കെ സെമിറിനെ(34)യാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 2.35 ന് മേല്‍പറമ്പില്‍ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ പ്രതിയുടെ സുഹൃത്തായ സെമീര്‍ പൊലീസുകാരന്റെ മുഖത്തടിക്കുകയും കൈ പിടിച്ചു തിരിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് സെമീറിനെ അറസ്റ്റ് ചെയ്തതെന്ന് മേല്‍പറമ്പ് പൊലീസ് പറഞ്ഞു.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക.

Friend of a cannabis case suspect was arrested for attacking police officers who came to arrest the suspect. The incident occurred in Melparamba, where KK Sameer assaulted a police officer during the arrest.

#Melparamba #PoliceAttack #Arrest #CannabisCase #KeralaPolice #CrimeNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia