city-gold-ad-for-blogger

മേൽപറമ്പിൽ ബാർബർ ഷോപ്പിൽ തർക്കം; മുടിവെട്ടാനിരുന്നയാൾക്ക് കഴുത്തിനും കാലിനും വയറിനും മുറിവേറ്റു ആശുപത്രിയിൽ

a barber and a customer in a barber shop.
Photo: Special Arrangement

● മുറിവേറ്റത് യുപി സ്വദേശിയായ മുഹമ്മദ് ചാന്ദിനാണ്.
● ബാർബർ ഷോപ്പ് നടത്തുന്നയാളും യുപി സ്വദേശിയാണ്.
● ബാർബറുടെ കൈ വീശിയപ്പോൾ മുറിവുണ്ടായതാണെന്ന് പറയുന്നു.
● സംഭവത്തിൽ ആർക്കും പരാതിയില്ലെന്ന് പോലീസ് അറിയിച്ചു.
● മുറിവേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേൽപറമ്പ്: (KasargodVartha) മുടിവെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം മേൽപറമ്പിലെ ബാർബർ ഷോപ്പിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ചെയറിലിരുന്ന് മുടി വെട്ടിക്കൊണ്ടിരുന്നയാളുടെ കഴുത്തിനും കാലിനും വയറിനും ബാർബർകത്തികൊണ്ട് മുറിവേറ്റു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരും പോലീസും അറിയിച്ചു.

യുപി സ്വദേശിയാണ് ബാർബർ ഷോപ്പ് നടത്തുന്നത്. ഇയാളുടെ സുഹൃത്ത് മുടിവെട്ടാൻ എത്തിയതിന് പിന്നാലെ മറ്റൊരാൾക്ക് മുടിവെട്ടാൻ ബാർബർ തുടങ്ങിയിരുന്നു. തനിക്കാണ് ആദ്യം മുടിവെട്ടേണ്ടതെന്ന് പറഞ്ഞ് സുഹൃത്ത് നിർബന്ധം പിടിക്കുന്നതിനിടെ മാറി നിൽക്കാൻ ബാർബർ ആവശ്യപ്പെട്ട് കൈ വീശിയപ്പോൾ മുടിവെട്ടാൻ ഇരുന്ന യു പി മുസഫ്ഫർ നഗറിലെ മുഹമ്മദ് ചാന്ദിനാണ് കഴുത്തിലും വയറ്റിലും കാലിലും ബ്ലേഡ് കത്തികൊണ്ട് മുറിവേറ്റതെന്നാണ് പറയുന്നത്. അതേസമയം മന:പൂർവ്വം ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. അക്രമിയായ ബാർബറിൻ്റെ ബന്ധുക്കളും മറ്റും ഇടപെട്ട് നഷ്ടപരിഹാരം നൽകി പ്രശ്നം പറഞ്ഞുതീർക്കുമെന്നാണ് ഒടുവിൽ കിട്ടിയ വിവരം. 

സംഭവത്തിൽ ആർക്കും പരാതിയില്ലെന്ന് പോലീസ് സൂചിപ്പിച്ചു. പരാതി നൽകിയാൽ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. മുറിവേറ്റയാളെ കാസർകോട് വിൻ ടച്ച് സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.


Article Summary: Argument at barber shop injures customer in Melparamba.

#Melparamba #BarberShop #Kasargod #Argument #Injury #Kerala

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia