city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബംഗളൂരുവിലെ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 2.05 കോടി രൂപ തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍: (www.kasargodvartha.com 13.05.2017) ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ ബിരുദാനന്തര ബിരുദത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് 2.05 കോടി രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റിലായി. ചെറുവത്തൂര്‍ പടന്ന സ്വദേശി മുസൈഫ് ഷാന്‍ മുഹമ്മദി (23) നെയാണ് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് ഷാജുവും സംഘവും കാസര്‍കോട് നിന്നും അറസ്റ്റ് ചെയ്തത്.

ചാലക്കുടി സ്വദേശിയായ യുവ ഡോക്ടറുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരു മടിവാളയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ റേഡിയോളജി എം ഡി കോഴ്‌സിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് 2016 ഓക്‌ടോബര്‍ മുതല്‍ 2017 വരെ പല തവണകളായി നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും മുസൈഫ് ഷാന്‍ പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.

ബംഗളൂരുവിലെ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 2.05 കോടി രൂപ തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

സമയമായപ്പോള്‍ ബംഗളൂരുവിലുള്ള മെഡിക്കല്‍ കോളജില്‍ കൂട്ടികൊണ്ട് പോയി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും 20 ലക്ഷം രൂപ കൂടി ആവശ്യമുണ്ടെന്നും ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംശയം തോന്നിയ ഡോക്ടര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ബംഗളൂരുവില്‍ സീറ്റില്ലെന്നും പൂനയില്‍ സീറ്റ് റെഡിയായിട്ടുണ്ടെന്നും ബാക്കി പണം ഉടന്‍ തരണമെന്നും പറഞ്ഞു. പണം നല്‍കാന്‍ വിസമ്മതിച്ച ഡോക്ടറുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുമെന്നും ഡോക്ടറായി ജോലി നോക്കാന്‍ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ബംഗളൂരു കേന്ദ്രമാക്കി മത്തിക്കര എന്ന സ്ഥലത്ത് സീക്കേഴ്‌സ് ഗ്ലോബല്‍ എന്ന പേരില്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തിവരികയാണെന്നുള്ള വിവരം ലഭിച്ചു.

പോലീസ് അന്വേഷണം മനസിലാക്കിയ പ്രതി അവിടെ നിന്നും കാസര്‍ക്കോട്ടേക്ക് കടന്നു. പ്രതിയുടെ നീക്കം മനസ്സിലാക്കിയ പോലീസ് ഇയാളെ പിന്‍തുര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡി വൈ എസ് പി, ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, അഡീഷണല്‍ എസ് വൈ എസ് വത്സകുമാര്‍, ക്രൈം സ്‌കോഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, അജിത് കുമാര്‍, മൂസ വിഎസ്, പിഎ ഷിജോ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ന്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Arrest, Cheating, Youth, Cheating, Crime, Medical Seat, Cheruvathur, Musaif Shan Muhammed, Medical seat cheating: Kasargod native arrested. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia