city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | എംഡിഎംഎ പിടികൂടുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് ഒടുവിൽ പിടിയിൽ

Accused Muhammed Ashraf arrested in MDMA seized by Kerala Police in Chattamchal.
Photo: Arranged

● മുഹമ്മദ് അശ്റഫ് എന്നയാളാണ് അറസ്റ്റിലായത് 
● മറ്റ് മൂന്ന് പ്രതികളെ അന്ന് തന്നെ പിടികൂടിയിരുന്നു.
● അശ്റഫിനെ തലപ്പാടിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

ചട്ടഞ്ചാൽ: (KasargodVartha) പൊയിനാച്ചിയിൽ എംഡിഎംഎ പിടികൂടുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് ഒടുവിൽ പിടിയിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അശ്റഫ് (26) ആണ് അറസ്റ്റിലായത്. മേൽപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാല് പ്രതികളിൽ മൂന്ന് പേരെ അന്ന് തന്നെ പിടികൂടിയിരുന്നു. എന്നാൽ അശ്റഫ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഡിസംബർ 15ന് രാവിലെ എട്ടരയോടെ പൊയിനാച്ചി ടൗണിലാണ് കാറിൽ ലഹരിമരുന്നു കടത്തുന്നതിനിടെ കുഴൽക്കിണർ ലോറി കുറുകെയിട്ട് വാഹനം തടഞ്ഞ് ഡാൻസാഫ് അംഗങ്ങളും മേൽപറമ്പ് പൊലീസും ചേർന്ന് പ്രതികളെ പിടികൂടിയത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹകീം (27), കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ റാശിദ് (29), മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റഹ്മാൻ(25) എന്നിവരാണ് അന്ന് അറസ്റ്റിലായത്. 

50 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തുടർന്ന് ബേക്കൽ ഡി വൈ എസ് പി വിവി മനോജ് കുമാറിന്റെ മേൽനോട്ടത്തിൽ ഡി വൈ എസ് പി സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു രക്ഷപ്പെട്ട അശ്റഫ്. മേൽപറമ്പ് ഇൻസ്‌പെക്ടർ എ സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർ അനീഷ്, സ്ക്വാഡ് അംഗങ്ങളായ സിപിഒ സുബാഷ്, സജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ തലപ്പാടിയിൽ വെച്ച് പിടികൂടിയത്.

A man who escaped from police custody during an MDMA seizure in Chattamchal has been apprehended. The accused, Mohammed Ashraf, was arrested in Poyinachi.


#MDMA #DrugTrafficking #KeralaPolice #Arrest #Chattamchal #Crime

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia