Arrest | വാനിൽ എംഡിഎംഎ കടത്ത്; നിരവധി കേസുകളിൽ പ്രതികളായ മൂന്നംഗ സംഘം അകത്തായി; പിടിയിലായവരിൽ കാപ കേസിലെ പ്രതിയും
● പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
● ഒരാൾ പോക്സോ കേസിലെ പ്രതി കൂടിയാണ്.
● കുമ്പള പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
കാസർകോട്: (KasargodVartha) നിരവധി കേസുകളിൽ പ്രതികളായ മൂന്നംഗ സംഘം എംഡിഎംഎ കടത്തുന്നതിടെ അകത്തായി. കുമ്പള മാട്ടംകുഴിയിൽ പൊലീസ് നടത്തിയ വാഹന പരിശേധനയ്ക്കിടെയാണ് പികപ് വാനിൽ നിന്ന് എംഡിഎംഎ പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനും പാലക്കാട് സ്വദേശിയുമായ മനോഹരൻ (35), തമിഴ് നാട് ഡിണ്ടിഗൽ സ്വദേശിയും കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ ശെൽവരാജ് (24), കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ സ്വാദിഖ് (33) എന്നിവരാണ് അറസ്റ്റിലായത്.
കുമ്പള പൊലീസ് ഞായറാഴ്ച വൈകീട്ട് നടത്തിയ പട്രോളിങിനിടയിൽ പികപ് വാൻ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് വ്യക്തമായത്. വാനിൽ നിന്ന് 2.2 ഗ്രാം എംഡിഎംഎ പിടികൂടി.
ശെൽവരാജ് പോക്സോ കേസിലെ പ്രതി കൂടിയാണ്. സ്വാദിഖ് നിലവിൽ കാപ കേസിൽ പ്രതിയാണ്. കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ, എസ്ഐ കെ ശ്രീജേഷ് എന്നിവർ ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
#MDMAseizure #Kerala #Kasaragod #DrugAbuse #PoliceOperation #IndiaNews