256 ഗ്രാം എംഡിഎംഎ പിടിയ കേസിൽ ബംഗ്ലൂരുവിൽ എത്തി 3 പ്രതികളെ പിടികൂടി; രണ്ട് ദിവസത്തിനകം അറസ്റ്റിലായവരുടെ എണ്ണം ആറായി
● നേരത്തെ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണ് വിവരങ്ങൾ ലഭിച്ചത്.
● വയനാട്ടിൽ നിന്ന് ഒരു പ്രധാന പ്രതി നേരത്തെ അറസ്റ്റിലായിരുന്നു.
● അറസ്റ്റിലായ ആറ് പേരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
● മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
കാസർകോട്: (KasargodVartha) കാറിൽ കടത്തിയ കാൽ കിലോയോളം എം.ഡി.എം.എ. പിടികൂടിയ കേസിൽ, ബെക്കൽ പോലീസ് മൂന്ന് മുഖ്യപ്രതികളെ ബെംഗളൂരിൽനിന്ന് സാഹസികമായി പിടികൂടി. ഇതോടെ ഈ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നു.
കെ.പി. മുഹമ്മദ് അജ്‌മൽ കരീം (26), വി.പി. ജെംഷാദ് (31), ഫായിസ് (26) എന്നിവരാണ് ബേക്കൽ പോലീസിന്റെ സമർത്ഥമായ നീക്കത്തിലൂടെ പിടിയിലായത്. മയക്കുമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരൻ അജ്‌മൽ കരീം ആണെന്ന് പോലീസ് പറഞ്ഞു.
നേരത്തെ പെരിയ മുത്തനടുക്കത്ത് വെച്ച് 256.02 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് പേരെ ബേക്കൽ പോലീസ് പിടികൂടിയിരുന്നു. ഇവർക്ക് മാരക ലഹരിമരുന്ന് വിറ്റത് ഇപ്പോൾ അറസ്റ്റിലായ ഈ മൂന്നംഗ സംഘമാണെന്ന് ബേക്കൽ ഡി.വൈ.എസ്.പി. വി.വി. മനോജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ തെളിഞ്ഞു.
ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഡാനിഷ് (30), വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൾ ഖാദർ (40) എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതികളുടെ ബെംഗളൂരിലെ ഒളിത്താവളം കണ്ടെത്തിയത്. പിന്നീട് കേസിലെ പ്രധാന പ്രതിയായ കൂടരഞ്ഞിയിലെ സാദിഖ് അലിയെ (36) വയനാട്ടിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോൾ അറസ്റ്റിലായ മൂന്ന് പേരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്. അറസ്റ്റിലായ ആറ് പ്രതികളെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഡിവൈ.എസ്.പി. അറിയിച്ചത്.
ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, എസ്.ഐ. എം. സവ്യസാചി, പ്രൊബേഷനറി എസ്.ഐ.മാരായ അഖിൽ സെബാസ്റ്റ്യൻ, മനു കൃഷ്ണൻ, ജില്ലാ സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ് കുമാർ, ഭക്ത ശൈവൽ, സുഭാഷ്, കെ.കെ. സജീഷ്, സുഭാഷ് ചന്ദ്രൻ, എം. സന്ദീപ് മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
എംഡിഎംഎ കേസിലെ ഈ അറസ്റ്റിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Three more arrested in MDMA case in Bengaluru, total now six.
#MDMA #DrugSeizure #KeralaPolice #BengaluruArrest #DrugMafia #Kasargod






