കാറിൽ യുവതിയും കുട്ടികളും; പരിശോധനയിൽ കണ്ടെത്തിയത് 49 ഗ്രാം എംഡിഎംഎ; യുവാവ് പിടിയിൽ
● വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബി. മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്.
● കാസർകോട് ടൗൺ എസ്‌ഐ സി.ആർ. മൗഷ്‌മിയും സംഘവുമാണ് പിടികൂടിയത്.
● ഡ്രൈവർ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
● കാറിൽ മംഗളൂരു സ്വദേശിനിയായ യുവതിയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.
● കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയാണെന്ന വ്യാജേന മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് സംശയം.
● പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
കാസർകോട്: (KasargodVartha) കാറിൽ കടത്തുകയായിരുന്ന 49.14 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബി. മുഹമ്മദ് റഫീഖ് (39) ആണ് പിടിയിലായത്. കാസർകോട് ടൗൺ എസ്‌ഐ സി.ആർ. മൗഷ്‌മിയും സംഘവുമാണ് ഇയാളെ പിടികൂടിയത്.
പിന്തുടർന്ന് പിടികൂടി
തിങ്കളാഴ്ച (09.02.2026) വൈകുന്നേരം 6.15 മണിയോടെ വിദ്യാനഗർ കാസർകോട് ഗവ. കോളേജിനു മുന്നിലായിരുന്നു സംഭവം. സർവീസ് റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാസർകോട് ടൗൺ ഭാഗത്ത് നിന്ന് എത്തിയ സ്വിഫ്റ്റ് കാറിന് എസ്‌ഐ കൈകാണിച്ചു. കാർ ആദ്യം വേഗം കുറച്ചെങ്കിലും പെട്ടെന്ന് വീണ്ടും വേഗം കൂട്ടി മുന്നോട്ടു കുതിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് വാഹനം പിന്തുടർന്ന് കുറുകെ ഇട്ട് തടഞ്ഞു നിർത്തുകയായിരുന്നു.
സീറ്റിനടിയിൽ ഒളിപ്പിച്ചു
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഡ്രൈവർ സീറ്റിന്റെ അടിയിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കാറിന്റെ മുൻസീറ്റിൽ മംഗളൂരു സ്വദേശിനിയായ 23-കാരിയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. യുവതി അറസ്റ്റിലായ യുവാവിന്റെ ബന്ധുവാണെന്നാണ് പോലീസിനോട് പറഞ്ഞത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയാണെന്ന വ്യാജേന മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാർത്ത ഷെയർ ചെയ്യൂ. കാസർകോട് വാർത്തകൾക്കും ക്രൈം അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Kasaragod Town Police arrested B. Muhammed Rafeeq with 49.14 grams of MDMA near Govt College. He used a woman and children as cover for smuggling.
#Kasaragod #DrugSeizure #MDMA #KasaragodPolice #CrimeNews #Vidyanagar #KeralaPolice






