എം ഡി എം എ മയക്കുമരുന്നും തോക്കും പിടികൂടിയ സംഭവം; മുഖ്യപ്രതി കത്തി അഷ്‌റഫിനെ മംഗളൂരുവിലെ രഹസ്യതാവളത്തില്‍ നിന്നും പോലീസ് പൊക്കി, പ്രതിയെ കീഴടക്കിയത് മല്‍പിടുത്തത്തിലൂടെ
Aug 5, 2019, 13:32 IST
ബേക്കല്‍: (www.kasargodvartha.com 05.08.2019) കാറില്‍ കടത്തുന്നതിനിടെ എം ഡി എം എ മയക്കുമരുന്നും തോക്കും പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ബേക്കലിലെ കത്തി അഷ്‌റഫിനെ (32) മംഗളൂരുവിലെ രഹസ്യതാവളത്തില്‍ നിന്നും പോലീസ് പൊക്കി. ഞായറാഴ്ച രാത്രിയാണ് മംഗളൂരുവിലെ രഹസ്യതാവളത്തില്‍ പോലീസ് എത്തിയത്. കൂട്ടുപ്രതിയായ ബേക്കലിലെ താജുദ്ദീനും മറ്റു രണ്ടു പേരും ഈ രഹസ്യതാവളത്തിലുണ്ടായിരുന്നു. പക്ഷേ ഇവര്‍ തന്ത്രപൂര്‍വ്വം കടന്നുകളഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് തൃക്കണ്ണാട് കടപ്പുറം റോഡിലെ സീപാര്‍ക്ക് ഹോട്ടലിന് മുന്നില്‍ വെച്ച് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്നും തോക്കും പിടികൂടിയത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കോഴിക്കോട് വെള്ളിമാടുകുന്നിലെ മുഹമ്മദ് ഷാക്കിബിനെ (21) പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന കത്തി അഷ്‌റഫും താജുദ്ദീനും ഓടിരക്ഷപ്പെടുകയായിരുന്നു. ബംഗളൂരുവില്‍ നിന്നും സ്ഥിരമായി മയക്കുമരുന്ന് കടത്തിവന്നിരുന്നതായി പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കെ എ 51 എഎ 5194 നമ്പര്‍ ചുവന്ന സ്വിഫ്റ്റ് കാറിലാണ് മയക്കുമരുന്ന് കടത്തിയത്. പാലക്കുന്നില്‍ നടന്ന വെടിവെപ്പ് കേസുമായും കത്തി അഷ്‌റഫിന് ബന്ധമുണ്ടെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് തോക്ക് എവിടെ നിന്ന് കിട്ടിയെന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. പാലക്കുന്നിലുണ്ടായ വെടിവെപ്പിലും കള്ളത്തോക്കാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Crime, Liquor, MDMA seized case; One more arrested
< !- START disable copy paste -->