city-gold-ad-for-blogger

MDMA Seized | വീട്ടില്‍ മയക്കുമരുന്ന് പരിശോധനയുമായി പൊലീസ്; എംഡിഎംഎയുമായി 2 യുവാക്കള്‍ അറസ്റ്റില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com) ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി വീട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. ഇതേവീട്ടിലെ യുവാവ് ഓടി രക്ഷപ്പെട്ടു. രണ്ടാം പ്രതി കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് നിഹാല്‍, മൂന്നാം പ്രതി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മുഹ്സിന്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍ത്വാഫ് എന്നയാളാണ് സ്വന്തം വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടത്.
                 
MDMA Seized | വീട്ടില്‍ മയക്കുമരുന്ന് പരിശോധനയുമായി പൊലീസ്; എംഡിഎംഎയുമായി 2 യുവാക്കള്‍ അറസ്റ്റില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ഷൈന്‍ കെപി, ഹൊസ്ദുര്‍ഗ് എസ്‌ഐ രാജീവന്‍ കെ എന്നിവരുടെ നേതൃത്വത്തില്‍ ഇട്ടമ്മലില്‍ നടത്തിയ പരിശോധനയിലാണ് 1.18 ഗ്രാം എംഡിഎംഎ കണ്ടെടുത്തത് .
                 
MDMA Seized | വീട്ടില്‍ മയക്കുമരുന്ന് പരിശോധനയുമായി പൊലീസ്; എംഡിഎംഎയുമായി 2 യുവാക്കള്‍ അറസ്റ്റില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു

ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലീന, രഞ്ജിത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, നികേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് മാരക മയക്കുമരുന്നുകള്‍ വിതരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Drugs, MDMA, Arrested, Seized, MDMA Seized ; 2 arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia