കാറിൽ എംഡിഎംഎയും കഞ്ചാവും കടത്തിയ യുവാവ് വിദ്യാനഗറിൽ പിടിയിൽ

● ഇയാളിൽ നിന്ന് 16.8 ഗ്രാം എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു.
● സീനിയർ സിവിൽ പോലീസ് ഓഫീസർമാരും ഡാൻസാഫ് ടീം അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.
● മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
● മറ്റൊരു ലഹരി കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
വിദ്യാനഗർ: (KasargodVartha) കാറിൽ മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും കഞ്ചാവും കടത്തിയ യുവാവിനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. പന്നിപ്പാറയിൽ വാഹന പരിശോധന നടത്തുന്നതിനിടെ വിദ്യാനഗർ ഇൻസ്പെക്ടർ യു.പി. വിപിനും സംഘവുമാണ് മയക്കുമരുന്നുമായി കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടി.എം. അബൂബക്കർ സിദ്ദീഖ് (27) എന്നയാളെ പിടികൂടിയത്.
ഇയാളിൽ നിന്ന് 16.8 ഗ്രാം എം.ഡി.എം.എയും 2.1 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്കുമാർ, നാരായണൻ, പ്രശാന്ത്, ഡ്രൈവർ മനോജ് എന്നിവരും ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ രജീഷ് കാട്ടമ്പള്ളി, നിജിൻ കുമാർ, അനീഷ്, ഭക്ത ഷൈവൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
നിലവിൽ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതി താമസിക്കുന്നത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Youth arrested in Vidyanagar with MDMA and ganja in car.
#MDMA #Ganja #DrugArrest #VidyanagarPolice #Kasaragod #DrugSmuggling