അടിപിടി കേസുകളിലെ പ്രതി എം ഡി എം എ യുമായി പിടിയിൽ
● കാളിയൂർ ഉജ്ജീരെയിൽ വെച്ചാണ് പരിശോധന.
● ഇയാൾ അടിപിടി കേസുകളിലും പ്രതിയാണ്.
● ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടപടി.
● മഞ്ചേശ്വരം ഇൻസ്‌പെക്ടറുടെ മേൽനോട്ടത്തിൽ സംഘം പിടികൂടി.
മഞ്ചേശ്വരം: (KasargodVartha) വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിൽനിന്ന് 4.27 ഗ്രാം എം.ഡി.എം.എയുമായി ഒരാളെ മഞ്ചേശ്വരം പോലീസ് പിടികൂടി. മുഹമ്മദ് ജലാലുദ്ധീൻ (24) ആണ് പിടിയിലായത്.
കാളിയൂർ ഉജ്ജീരെയിൽവെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ സഞ്ചരിച്ച കാറിൽനിന്ന് മാരക മയക്കുമരുന്ന് കണ്ടെടുത്തത്. അടിപിടി കേസുകളിലും പ്രതിയാണ് പിടിയിലായ മുഹമ്മദ് ജലാലുദ്ധീൻ.
ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്‌ഡി ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം കാസർകോട് ഡിവൈ.എസ്.പി മനോജ് വി. വി (ഇൻചാർജ്), മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂപ് കുമാർ ഇ എന്നിവരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ അജയ് എസ്. മേനോൻ, എ.എസ്.ഐ അജിത്ത് കുമാർ, സി.പി.ഒ നിതിൻ കെ. വി, ഡ്രൈവർ എസ്.സി.പി.ഒ അബ്ദുൽ ഷുക്കൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Man arrested with MDMA in Manjeshwaram during vehicle check.
#MDMA #DrugArrest #Manjeshwaram #KeralaPolice #CrimeNews #Kasargod






